Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashley Tellis

America

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരേയുള്ള കേസ് തുടരും

വാ​ഷിം​ഗ്‌​ട​ൺ ഡി​സി :യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലും പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ടെ​ല്ലി​സ്, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ര​ഹ​സ്യ​രേ​ഖ​ക​ൾ ക​ട​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്ന​ത്

ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യ​തി​നാ​ൽ വാ​ഷിം​ഗ്ട​ണി​ലെ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ഈ ​കേ​സി​നെ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണോ അ​തോ വി​ചാ​ര​ണ​യു​മാ​യി മു​ന്നോ​ട്ട് പോ​ക​ണോ എ​ന്ന് കോ​ട​തി ഉ​ട​ൻ തീ​രു​മാ​നി​ക്കും.

ഉ​യ​ർ​ന്ന സു​ര​ക്ഷാ ക്ലി​യ​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ടെ​ല്ലി​സ്, തന്‍റെ പ​ദ​വി ഉ​പ​യോ​ഗി​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യ രേ​ഖ​ക​ൾ ഓ​ഫി​സി​ൽ നി​ന്ന് ക​ട​ത്തി സ്വ​ന്തം വ​സ​തി​യി​ൽ സൂ​ക്ഷി​ച്ചു.

ജോ​ലി​സ്ഥ​ല​ത്ത് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടെ​ന്ന​ത് അ​വ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള അ​നു​മ​തി​യ​ല്ല. അ​നു​വാ​ദ​മി​ല്ലാ​തെ ഇ​ത്ത​രം രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും, രേ​ഖ​ക​ൾ തി​രി​കെ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടെ​ല്ലി​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ക്കു​ന്നു. തെ​റ്റാ​യ നി​യ​മം ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഇ​ത് നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും രേ​ഖ​ക​ൾ അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Latest News

Corehub Up